Help

ഫുട്ബോള്‍ താരമായ മോഹന

പ്രിയ സുഹൃത്തുക്കളെ…,

ഇരവിപേരൂരിലെ മുന്‍ ഫുട്ബോള്‍ താരമായ മോഹനന്‍റെ ഇന്നത്തെ പരിതാപകരമായ ജീവിതാവസ്ഥയെ പറ്റി ഫേസ്ബുക്കിലൂടെയും അല്ലാതെയും അറിഞ്ഞ ഇരവിപേരൂരിലെ നിരവധി നല്ലവരായ കായീക പ്രേമികളും, നാട്ടുകാരും അദ്ദേഹത്തിന് വേണ്ട സഹായഹസ്തം നീട്ടുന്നതില്‍ തത്പര്യം അറിയിച്ചു കൊണ്ട് മുമ്പോട്ടു വന്നിരുന്നു.

ആ മനുഷ്യസ്നേഹികളുടെ സഹായവാഗ്ദാനം ഏറ്റെടുത്തുകൊണ്ട് ശ്രി. ചെറിയാന്‍ പി ചെറിയാന് ( സണ്ണി സാര്‍ )‍, എബി പ്രയാറ്റുമണ്ണില്‍ എന്നിവരുടെ നേതൃത്വത്തില്‍ മോഹനനെ വീട്ടില്‍ പോയി നേരിട്ട് കണ്ടു മോഹനന്‍റെ ആവശ്യങ്ങളെപ്പറ്റി സംസാരിച്ചു.

മോഹനന്‍റെ അഭിപ്രായത്തിനു മുന്‍ഗണന കൊടുത്തുകൊണ്ട് അദ്ദേഹം തന്നെ അടിയന്തിര ആവശ്യമായി ഉന്നയിച്ച അദ്ധേഹത്തിന്റെ ജീര്‍ണിച്ച നിലയില്‍ ഉള്ള വീടും , അടുക്കളയും പുതുക്കി നല്‍കുന്നതിനു ഉള്ള സഹായം ആണ് നമുക്ക് കണ്ടെത്തി നല്‍കേണ്ടത്.

ലാഭേച്ഛ കൂടാതെ ആ പണി ചെയ്തു പൂര്‍ത്തിയാക്കി നല്‍കാന്‍ സന്നദ്ധനായ കരാറുകാരനായ സുഹൃത്ത്‌ സ്ഥലം സന്ദര്‍ശിച്ചു ഏതാണ്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ ആവശ്യം വേണ്ടി വരും എന്നാണ് അറിയിച്ചിട്ടുള്ളത്.

അത്രയും തുക നമുക്ക് എല്ലാവര്‍ക്കും കൂടി കണ്ടെത്താനായാല്‍ മോഹനനു മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളോട് കൂടിയ ഒരു കിടപ്പാടം ഒരുക്കി കൊടുക്കാന്‍ കഴിയും.

നമ്മുടെ മുമ്പിലുള്ള അടുത്ത ലക്‌ഷ്യം ഈ പണം കണ്ടെത്തി സ്വരൂപിക്കുക എന്നതാണ്. അതിനു വേണ്ടി സെന്റ്‌ ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ശ്രി പി.ടി.ജോണ്‍ ( ജോണി സാർ ) , സ്കൂള്‍ കായീക അധ്യാപകന്‍. അനീഷ്‌ തോമസ്‌ എന്നിവരുടെ പേരില്‍ ഇരവിപേരൂര്‍ യൂണിയന്‍ ബാങ്കില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ട്‌ ( account details are given below ) നമുക്ക് ഉപയോഗിക്കാവുന്നതാണ്.

നമ്മുടെ സഹായം മോഹനന് എത്തിക്കാനും മറ്റു സുഹൃത്തുക്കളെ കൂടി ഈ ഉദ്യമത്തില്‍ പങ്കാളികള്‍ ആക്കാനും നാം ഓരോരുത്തരും ഉത്സാഹിക്കേണ്ടതുണ്ട്

ഇരവിപേരൂരിലെ ഓരോ കായീക പ്രേമിയും, നല്ലവരായ നാട്ടുകാരും ഈ ദൗത്യം നമ്മുടെ ഏവരുടെയും കടമയായി ഏറ്റെടുത്തു കൊണ്ട് മുമ്പോട്ടു വന്നു വലിയ വിജയം ആക്കി തീര്‍ക്കുമല്ലോ.

BANK – UNION BANK OF INDIA,
ERAVIPEROOR BRANCH, PATHANAMTHITTA
Name : ANISH THOMAS, JOHN P.T ( Joined )
Account No. : 661802010002207
IFSC Code : UBIN0566187

Show More

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Call Now ButtonCall now
Close
Close